Advertisement

ഡൽഹി കർക്കർദുമ കോടതിയിൽ തീപിടിത്തം; ആളപായമില്ല, രേഖകൾ കത്തിനശിച്ചു

February 6, 2022
1 minute Read

ഡൽഹി കർക്കർദുമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ കോടതിമുറിയിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 4.20ഓടെ തീ നിയന്ത്രണവിധേയമായതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിരവധി കോടതി രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചിട്ടുണ്ട്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതായി സംശയിക്കുന്നത്. കോടതി മുറിക്ക് സമീപത്തെ തീ പിന്നീട് ഇടനാഴിയിലേക്ക് പടരുകയായിരുന്നു. ഒരേ കോടതി കെട്ടിടത്തിന്റെ രണ്ട് വ്യത്യസ്ത നിലകളിലേക്ക് തീ പടർന്നിരുന്നു.

Read Also : കൊവിഡ് കുറയുന്നു, ഡല്‍ഹിയില്‍ സ്‌കൂളുകളും കോളജുകളും തുറക്കും

പുലർച്ചെ 3.25 ഓടെയാണ് ഡൽഹി ഫയർ സർവീസിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. 12 ഫയർ ടെൻഡറുകൾ വിന്യസിച്ച് 50 അഗ്‌നിശമന സേനാംഗങ്ങൾ മണിക്കൂറോളം ശ്രമിച്ചാണ് തീയണക്കാൻ സാധിച്ചത്. ഡൽഹി പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്, സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Story Highlights: Fire breaks out at Karkardooma Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top