Advertisement

വാനമ്പാടിക്ക് വിട; വിലാപയാത്ര തുടങ്ങി; സംസ്‌കാരം വൈകിട്ട് 6.30ന്

February 6, 2022
Google News 2 minutes Read

വാനമ്പാടി ലതാ മങ്കേഷ്‌ക്കറുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. സാന്താക്രൂസിൽ നിന്നും ശിവാജി പാർക്കിലേക്കാണ് വിലാപയാത്ര തിരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30നാണ്. തങ്ങളുടെ പ്രിയ ഗായികയെ അവസാന നോക്കുകാണാൻ റോഡിൻറെ ഇരുവശത്തും നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. (latha mankeshkar)

വൈകിട്ട് 4.15ലോട് കൂടിയാണ് മൃതദേഹം സാന്താക്രൂസിൽ നിന്നും ശിവാജി പാർക്കിലേക്ക് തിരിച്ചത്. ശിവാജി പാർക്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അന്തിമോപചാരം അർപ്പിക്കാൻ വളരെ കുറച്ചുപേർക്ക് മാത്രമേ അനുമതിയുള്ളു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, ബോളിവുഡിലെ പ്രമുഖർ എന്നിവർക്കാകും അന്തിമോപചാരം അർപ്പിക്കാൻ മുൻഗണന.

Read Also : നിസ്സാരമായി കാണരുത്; സൂക്ഷിക്കാം ഈ പനിക്കാലം…

ലതാ മങ്കേഷ്കറിന്റെ മൃതദേഹം മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയ്ക്കാണ് പെദ്ദാർ റോഡിലെ വസതിയിലേക്ക് മാറ്റിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വസതിയിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം ശിവാജി പാർക്കിൽ വൈകീട്ട് ആറര മണിയോടെ സംസ്കരിക്കുവാനാണ് തീരുമാനം. ആദര സൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങ് നടത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

1958ൽ മധുമതി എന്ന ചിത്രത്തിൽ ലത ആലപിച്ച ‘ആജ് ദേ പർദേസി’ എന്ന ഗാനത്തിന് ഫിലിംഫെയർ അവാർഡ് ലഭിച്ചതോടെയാണ് ഈ ഗായിക പ്രശസ്തിയിലേക്ക് ചുവടുവയ്ക്കാൻ ആരംഭിച്ചത്. പിന്നീട് ജയാ ബച്ചനും സഞ്ജീവ് കുമാറും ഒന്നിച്ചഭിനയിച്ച ‘പരിചയ്’ എന്ന ഹിന്ദി ചിത്രത്തിലെ ‘ബീട്ടി നാ ബിട്ടായി രെഹ്നാ’ എന്ന ഗാനത്തിലൂടെ ദേശീയ അവാർഡും ആദ്യമായി ലതാജിയെ തേടിയെത്തി. സംഗീതവും, അഭിനയവും മാത്രമല്ല, നിർമാണവും തനിക്ക് വഴങ്ങുമെന്ന് ലത തെളിയിച്ചത് 1990ലാണ്.

പ്രശസ്ത ഗാനരചയിതാവായ ഗുൽസാർ സംവിധാനം ചെയ്ത ‘ലേക്കിൻ’ എന്ന ചിത്രമാണ് അവർ അന്ന് നിർമിച്ചത്. അതുമാത്രമല്ല, ഈ ചിത്രത്തിൽ ലതാജി ആലപിച്ച ‘യാരാ സീലി സീലി’ എന്ന ഗാനം ദേശീയ അവാർഡും നേടിക്കൊടുത്തു. 1974ൽ ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായിക എന്ന ഗിന്നസ് ലോക റെക്കോർഡ് ബഹുമതി ലതാ ജിയെ തേടിയെത്തിയിരുന്നു.

Story Highlights: Lata Mangeshkar Passes Away LIVE Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here