ലോകായുക്ത ഓർഡിനൻസ്: മുഖ്യമന്ത്രി ഗവർണറെ കാണുന്നു

- സർവകലാശാല വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഗവർണറെ കാണുന്നത്.
ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നു. ഇന്ന് വൈകിട്ട് 5 മണിയോടുകൂടിയാണ് മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിയ ശേഷം ക്ലിഫ് ഹൗസിൽ പോയി. അവിടെ നിന്ന് തൊട്ടടുത്ത സമയത്ത് തന്നെ അദ്ദേഹം രാജ്ഭവനിലേക്ക് എത്തുകയായിരുന്നു.
Read Also : നിസ്സാരമായി കാണരുത്; സൂക്ഷിക്കാം ഈ പനിക്കാലം…
സർവകലാശാല വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഗവർണറെ കാണുന്നത്. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം വിശദീകരിച്ച് ഗവർണറെ അനുനയിപ്പിക്കാനാണ് സർക്കാർ നീക്കം.
നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് ഗുണമാകും. പ്രതിപക്ഷത്തിനാകട്ടെ വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. അതേസമയം ഓര്‍ഡിനൻസ് തിരിച്ചയച്ചാല്‍ സര്‍ക്കാരിനാകും കനത്ത തിരിച്ചടി. സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സിപിഎമ്മിന് അതൊരു ക്ഷീണവുമാകും.
ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here