തിരുവനന്തപുരത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരത്തിൽ ആഴത്തിലുള്ള മുറിപ്പാടുകൾ

- വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്
- ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീത (38) യാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയത് കടമുറിയ്ക്കുള്ളിലാണ്.
വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ്, ചോരവാര്‍ന്നാണ് മരണം. കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്.
Read Also : നിസ്സാരമായി കാണരുത്; സൂക്ഷിക്കാം ഈ പനിക്കാലം…
ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കാണാനില്ല. വിനീതയുടെ കയ്യില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Story Highlights: woman-was-found-dead-in-trivandrum-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here