Advertisement

ജനപ്രീതിയില്‍ നരേന്ദ്രമോദി ഒന്നാമത്; പിന്തള്ളിയത് ജോ ബൈഡനെയും ജസ്റ്റിന്‍ ട്രൂഡോയെയും

February 7, 2022
Google News 2 minutes Read

പ്രമുഖ ലോക നേതാക്കളെ പിന്നിലാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2022ലെ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ പട്ടികയില്‍ ഒന്നാമതെത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയ ലോകനേതാക്കളെ പിന്തള്ളിയാണ് അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോണിംഗ് കണ്‍സള്‍ട്ട് പുറത്തിറക്കിയ ജനപ്രിയ ലോക നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദി മുന്നിലെത്തിയത്. ഇന്ത്ര്യന്‍ പ്രധാനമന്ത്രിക്ക് 72 ശതമാനം റേറ്റിങ്ങാണുള്ളത്. (Global Leader Approval List, modi)

ആകെ 13 ലോക നേതാക്കളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ 41 ശതമാനം റേറ്റിംഗുമായി ആറാം സ്ഥാനത്തും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ 41 ശതമാനം റേറ്റിംഗുമായി എട്ടാം സ്ഥാനത്തുമാണ്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഒമ്പതാം സ്ഥാനമാണ് ലഭിച്ചത്.

Read Also : പെഗാസസ് ഉപയോഗിച്ച് നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ആക്രമിച്ചു; രാഹുൽഗാന്ധി

ഇത് മൂന്നാം തവണയാണ് ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ പട്ടികയില്‍ നരേന്ദ്ര മോദി ഒന്നാം സ്ഥാനത്ത് എത്തുന്നത്. 64 ശതമാനം റേറ്റിംഗുമായി പട്ടികയില്‍ മോദിക്ക് തൊട്ടു പിന്നിലുള്ളത് മെക്‌സിക്കന്‍ പ്രസിഡന്റ് ഒബ്രഡോറാണ്. പട്ടികയില്‍ തുടര്‍ന്നു വരുന്ന സ്ഥാനങ്ങളില്‍ 57 ശതമാനം റേറ്റിംഗുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും 47 ശതമാനം റേറ്റിംഗുമായി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇടം പിടിച്ചു. 42 ശതമാനം റേറ്റിംഗുമായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇവര്‍ക്ക് തൊട്ടു പിന്നിലായുണ്ട്.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ക്ക് 41 ശതമാനം റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. അതായത് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 13 ലോക നേതാക്കളില്‍ നാല് പേര്‍ക്കും ഒരേ റേറ്റിംഗാണെന്ന് സാരം.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരവും ജനപ്രീതിയും വിലയിരുത്തുന്ന മോര്‍ണിംഗ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ആണ് ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ലിസ്റ്റ് 2022 പുറത്തിറക്കിയത്. ലോകത്തെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ഈ പട്ടിക പുറത്തിറക്കുന്നത്.

Story Highlights: Global Leader Approval List 2022: PM Modi tops list once again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here