Advertisement

ലോകായുക്ത ഭേദഗതി: നിയമസഭയില്‍ സിപിഐ എതിര്‍ക്കുമോയെന്ന് ബെന്നി ബഹനാന്‍

February 7, 2022
Google News 2 minutes Read

കൊച്ചി: ലോകായുക്ത നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് ഇറക്കേണ്ട അടിയന്തിര സാഹചര്യം സിപിഐക്ക് മനസിലായിട്ടില്ലെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന ആത്മാര്‍ഥത ഉള്ളതാണെങ്കില്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ഇതിനെതിരായി വോട്ട് ചെയ്യാന്‍ സിപിഐ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കുമോയെന്ന് ബെന്നി ബഹനാന്‍ എംപി. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന കാനത്തിന്റെ ആരോപണത്തോട് മറ്റു ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണം. പിണറായി വിജയന്റെ തീരുമാനം മുന്നണിയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണോയെന്ന് മുന്നണി നേതൃത്വം വ്യക്തമാക്കണം.
സിപിഐയുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അടിയന്തിര സാഹചര്യം ഗവര്‍ണര്‍ക്ക് മനസിലായി കാണുമെന്നുമുള്ള കാനത്തിന്റെ പരിഹാസം മുഖവിലയ്ക്കെടുത്താല്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഒത്തുകളിച്ചെന്ന് കരുതേണ്ടിവരും.

Read Also : എന്താണ് ലോകായുക്ത നിയമഭ ഭേദഗതി? എന്തിനു വേണ്ടി; ഭേദഗതിയെക്കുറിച്ചറിയാം

ഓര്‍ഡിനന്‍സ് ഒരു തവണ തിരിച്ചയക്കാന്‍ ഭരണഘടന തന്നെ ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. എന്നിട്ടും തിരിച്ചയക്കാതിരുന്നത് ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള കൊടുക്കല്‍ വാങ്ങലിന് തെളിവാണ്. പല കാര്യങ്ങളിലും ഗവര്‍ണര്‍ സര്‍ക്കാരുമായി ഒത്തുകളിക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണം. പിണറായി വിജയനോട് വിശദീകരണം ചോദിക്കാനെങ്കിലും യെച്ചൂരി തയാറാകണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.

Story Highlights: Lokayukta amendment: Benny Behanan on whether the CPI will oppose it in the Assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here