നാട്ടിലേക്ക് പോകാനെത്തിയ പ്രവാസി മലയാളി
വിമാനത്തില്‍ കാലെടുത്ത് വെയ്ക്കവേ കുഴഞ്ഞുവീണ് മരിച്ചു

നാട്ടിലേക്ക് പോകാനായി സൗദി അറേബ്യ കിഴക്കന്‍ പ്രവിശ്യയിലെ ദമാം വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ മുക്കാട്ടുകര, നെട്ടിശ്ശേരി നെല്ലിപ്പറമ്പില്‍ വീട്ടില്‍ ഗിരീഷ് (57) ആണ് മരിച്ചത്.
ഇദ്ദേഹം 25 വര്‍ഷമായി പ്രവാസിയായിരുന്നു. ഒരു സ്വകാര്യ ഫയര്‍ ആന്റ് സേഫ്റ്റി കമ്പനിയില്‍ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരുകയായിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം അവധിക്കായി നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ കയറുന്നതിനിടെയാണ് ഗിരീഷ് കുഴഞ്ഞുവീണത്.
Read Also : ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ
രാത്രി കൊച്ചിയിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഗിരീഷ് പോകാനിരുന്നത്. ബോര്‍ഡിംഗ് പൂര്‍ത്തീകരിച്ച് വിമാനത്തിലേക്ക് കാലെടുത്തു വെക്കവേയാണ് അപ്രതീക്ഷിതമായി കുഴഞ്ഞു വീണത്. ഉടന്‍ തന്നെ എയര്‍പോര്‍ട്ടിലെ അത്യാഹിത വിഭാഗം സ്ഥലത്തെത്തുകയും സി.പി.ആര്‍ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഖതീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
സതിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്. മൃതദേഹം ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് മൃതദേഹം അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെയും കമ്പനി അധികൃതരുടെയും നേതൃത്വത്തില്‍ നടന്നുവരുകയാണ്.
Story Highlights: malayali died in dammam airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here