Advertisement

കൊച്ചി ഗോശ്രീ പാലത്തിൽ നിന്ന് യുവാവ് കപ്പൽ ചാലിലേക്ക് ചാടി

February 7, 2022
Google News 1 minute Read

കൊച്ചൊ ഗോശ്രീ പാലത്തിൽ നിന്ന് യുവാവ് കപ്പൽ ചാലിലേക്ക് ചാടി. ഹൈക്കോടതി പരിസരത്തുനിന്ന് ഓട്ടോ വിളിച്ച് പോയ യുവാവാണ് ചാടിയത്. ഇയാൾക്കായി സ്കൂബ ടീമും കോസ്റ്റൽ പൊലീസും തെരച്ചിൽ നടത്തുകയാണ്. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ഏകദേശം 35 വയസ്സോളം തോന്നിക്കുന്ന യുവാവാണ് ചാടിയത്.

രാവിലെ ഹൈക്കോടതി പരിസരത്തുനിന്ന് ഓട്ടോ വിളിച്ച യുവാവ് ഗോശ്രീ പാലത്തിനു നടുക്കെത്തി നിർത്താൻ ആവശ്യപ്പെട്ടു. ഇവിടെയിറങ്ങിയ യുവാവ് താഴേക്ക് ചാടുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്.

Story Highlights: man jump goshree bridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here