Advertisement

മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

February 7, 2022
Google News 2 minutes Read

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും നിറവേറ്റിക്കൊണ്ടിരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ളതെന്നും വ്യോമയാനവകുപ്പ് മന്ത്രിയായ സിന്ധ്യ പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സിന്ധ്യ മമതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. (Union Minister Jyotiraditya Scindia )

‘ വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് ബംഗാള്‍ മുഖ്യമന്ത്രി വൈകിപ്പിക്കുകയാണ്. സംസ്ഥാനത്തിന് വികസനം ഉറപ്പുവരുത്തണമെങ്കില്‍ ഫയലുകള്‍ വേഗത്തില്‍ നീക്കണം. ഇനി വരാന്‍ പോകുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തിയല്ല ബി.ജെ.പി സംസാരിക്കുന്നത്. മറിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. ഞങ്ങള്‍ ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് പറയുക മാത്രമല്ല, റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും കൂടിയാണ് ചെയ്യുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് കോടി ജലകണക്ഷനുകള്‍ നല്‍കി വാക്കുപാലിച്ച സര്‍ക്കാരാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ എന്ത് വാദ്ഗാനമാണോ ജനങ്ങള്‍ക്ക് നല്‍കുന്നത്, അത് ചെയ്തിരിക്കും. ”

Read Also : ‘കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യൂ’; ബിജെപി പ്രചാരണത്തിനിടെ നാക്ക് പിഴച്ച് ജ്യോതിരാദിത്യ സിന്ധ്യ; വിഡിയോ

കൊല്‍ക്കത്തയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കണമെന്നാണ് കരുതുന്നതെന്നും നിലവിലുള്ള വിമാനത്താവളം അതിന്റെ മാക്സിമം കപ്പാസിറ്റിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളത്തിന് വേണ്ട ഭൂമിയുടെ കാര്യത്തിനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നു. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ ഒരു ഉറച്ച തീരുമാനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും വ്യോമയാന മന്ത്രി കുറ്റപ്പെടുത്തി.

Story Highlights: Union Minister Jyotiraditya Scindia slams CM Mamata Banerjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here