‘കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യൂ’; ബിജെപി പ്രചാരണത്തിനിടെ നാക്ക് പിഴച്ച് ജ്യോതിരാദിത്യ സിന്ധ്യ; വിഡിയോ

ബിജെപി പ്രചാരണത്തിനിടെ നാക്ക് പിഴച്ച് ജ്യോതിരാദിത്യ സിന്ധ്യ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ ബിജെപി പ്രചാരണത്തിനിടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയിൽ പ്രചാരണ റാലിക്കിടെയാണ് സിന്ധ്യക്ക് അബദ്ധം പറ്റിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിന്ധ്യയെ കേൾക്കാൻ നിരവധി പേർ എത്തിയിരുന്നു. ജനങ്ങളെ അഭിസംബോധന ചെയ്ത് ‘കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യൂ’ എന്ന് പറഞ്ഞ സിന്ധ്യ കോൺഗ്രസ് എന്ന് മുഴുവിപ്പിക്കുന്നതിന് മുൻപ് നാക്ക് പിഴ തിരിച്ചറിഞ്ഞു. ഉടൻ തന്നെ വാചകം പാതിവഴിയിൽ മുറിച്ച് സിന്ധ്യ സ്വയം തിരുത്തി.

മാർച്ചിലാണ് സിന്ധ്യ 22 എംഎൽഎമാർക്കൊപ്പം കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപി പാളയത്തിലെത്തിയത്. സിന്ധ്യ അനുകൂലികൾ രാജിവെച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Story Highlights Jyotiraditya Scindia, Congress, Bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top