Advertisement

വി മുരളീധരൻ വായ തുറക്കുന്നത് മുഖ്യമന്ത്രിയെ വിമർശിക്കാൻ; വി ശിവൻകുട്ടി

February 7, 2022
Google News 1 minute Read

കേന്ദ്ര മന്ത്രി വി മുരളീധരൻ സംസ്ഥാനത്തിന്റെ വികസനം തകർക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി. വികസന പ്രവർത്തനങ്ങൾ തകർക്കാൻ വി മുരളീധരനെ ബിജെപി ചുമതലപ്പടുത്തിയിരിക്കുന്നു. കലാപഹ്വാനം നൽകി പ്രകോപനം സൃഷ്ടിക്കുന്ന വി മുരളീധരനെ കേരളം തിരിച്ചറിഞ്ഞ് ക്കഴിഞ്ഞു. വി മുരളീധരൻ വായ തുറക്കുന്നത് മുഖ്യമന്ത്രിയെ വിമർശിക്കാൻ മാത്രമെന്ന് വി ശിവൻകുട്ടി പരിഹസിച്ചു.

കേന്ദ്ര മന്ത്രി എന്ന നിലയിൽ നാടിന് നല്ലത് ചെയ്യാൻ ആണ് വി മുരളീധരൻ ശ്രമിക്കേണ്ടത്. 2008 സാമ്പത്തിക വർഷത്തിലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയായ തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെർമിനലിന്റെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് 15 വർഷമായിട്ടും റെയിൽവേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കി നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ആണ് വി മുരളീധരൻ ശ്രമിക്കേണ്ടത് എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് പദവി ഒഴിയണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ വേട്ടയാടിയെന്ന ആരോപണം തെറ്റെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്ര സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ വേട്ടയാടുന്നു എന്നായിരുന്നു ആരോപണം. അത് തെറ്റാണെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിലൂടെ തെളിഞ്ഞു. കേന്ദ്രസർക്കാർ യാതൊരു അധികാര ദുർവിനിയോഗവും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെട്ടെന്ന ആരോപണം തെളിയിക്കുന്നതാണിതെന്നും വി മുരളീധരൻ പറത്തിരുന്നു.

Read Also : കേന്ദ്ര മന്ത്രി വി.മുരളീധരന്‍ കേരള വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: വി.ശിവന്‍കുട്ടി

മാത്രമല്ല കെ റെയിൽ പദ്ധതിക്ക് ലഭിച്ച തത്വത്തിലുള്ള അനുമതി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി അല്ലെന്ന് വി മുരളീധരൻ ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാർ സർവേയിൽ നിന്ന് പിന്മാറണം. ഇന്ന് അവതരിപ്പിച്ച അംഗീകരിക്കാൻ കഴിയില്ല. ഭൂമിയിലൊരിടത്തും ഹൈ സ്പീഡ് റെയിൽ ഇല്ലെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

Story Highlights: V Sivankutty about V Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here