കേന്ദ്ര മന്ത്രി വി.മുരളീധരന്‍ കേരള വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: വി.ശിവന്‍കുട്ടി

കേന്ദ്ര മന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വികസന വിരോധത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒക്കചങ്ങായിമാരാണെന്നും മന്ത്രി വിമര്‍ശിച്ചു.
കേരളം വലിയൊരു വികസനക്കുതിപ്പിലാണ്. അസാധ്യമെന്ന് തോന്നുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പാകുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് തടയാന്‍ പ്രതിപക്ഷം ആവത് ശ്രമിച്ചു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ വികസന പദ്ധതികള്‍ ഓരോന്നായി നടപ്പാക്കുന്നു.
കേരളത്തിലെ വികസന പദ്ധതികള്‍ക്കെതിരെയുള്ള ക്യാമ്പയിനില്‍ ആണ് കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ശ്രദ്ധ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് വി.മുരളീധരന്‍ ചിന്തിക്കണം. കേന്ദ്ര മന്ത്രി എന്ന നിലയില്‍ നാടിന് നല്ലത് ചെയ്യാന്‍ ആണ് വി.മുരളീധരന്‍ ശ്രമിക്കേണ്ടത്. 2008 സാമ്പത്തിക വര്‍ഷത്തിലെ റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായ തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെര്‍മിനലിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് 15 വര്‍ഷമായിട്ടും റെയില്‍വേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനാണ് വി.മുരളീധരന്‍ ശ്രമിക്കേണ്ടതെന്നും മന്ത്രി വി.ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
Story Highlights: Union Minister V Muraleedharan is trying to sabotage Kerala development projects: V Sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here