Advertisement

ഗോവ തെരെഞ്ഞെടുപ്പ് 2022; പോളിംഗ് ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചു

February 8, 2022
Google News 1 minute Read

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനമായതിനാൽ ഫെബ്രുവരി 14 തിങ്കളാഴ്ച ഗോവ സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചു. ഗോവ ഗവൺമെന്റിന്റെ അറിയിപ്പ് ഇങ്ങനെ: “ഗോവ സർക്കാർ 2022 ഫെബ്രുവരി 14 തിങ്കൾ, ഗോവ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ “പോളിംഗ് ദിനം” ആയതിനാൽ ” ഗോവ സർക്കാർ പൊതു അവധി” ആയി പ്രഖ്യാപിക്കുന്നു, “

പൊതു അവധി എല്ലാ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട് ഗോവയിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരരഞ്ഞെടുപ്പിൽ ആകെ 332 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഈ വർഷം ഗോവ നിയമസഭാ തെരരഞ്ഞെടുപ്പിൽ ആകെ ലഭിച്ചത് 587 നാമനിർദ്ദേശ പത്രികകളാണ്. ഫെബ്രുവരി 14നാണ് ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.മാർച്ച് 10നാണ് വോട്ടെണ്ണൽ.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിനുള്ള പ്രചാരണം ചൊവ്വാഴ്ച അവസാനിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെയും ഗോവയിലെയും നിയമസഭ തെരഞ്ഞെടുപ്പുകൾക്കായുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ലോക് കല്യാൺ സങ്കൽപ് പത്ര (തെരഞ്ഞെടുപ്പ് പ്രകടനപത്രിക) ഇന്ന് പുറത്തിറങ്ങും.

കോൺഗ്രസിന്റെയും ആം ആദ്‌മിയുടെയും പ്രകടനപത്രികകൾ ഭരണകക്ഷിയായ ബിജെപിക്ക് ഗോവയിൽ വെല്ലുവിളിയാണ്. കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്നലെ ഗോവയിൽ എത്തിയിരുന്നു. വെള്ളിയാഴ്ച രാഹുൽ ഗാന്ധിയും ഗോവയിലെത്തും.

Story Highlights: goa-assembly-election-2022-goa-declares-polling-day-as-public-holiday-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here