സ്വപ്‍ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ്; അന്വേഷണം മഹാരാഷ്ട്രയിലേക്ക്

സ്വപ്‍ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക്. ബാബ സാഹേബ് അംബേദ്കർ ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ അന്വേഷണം നടത്തും. യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്‌സ് ബിരുദം നേടിയെന്ന വ്യാജരേഖയുണ്ടാക്കിയെന്നാണ് കേസ്. ഇതിനിടെ ഇ.ഡിയിൽ നിന്ന് സമൻസ് ലഭിച്ചിട്ടില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സാങ്കേതിക തകരാർ കാരണം ഇ-മെയിൽ ലഭിച്ചിട്ടില്ല. ഇ.ഡി എന്തിനാണ് വിളിച്ചതെന്ന് അറിയില്ല. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞത് പറയും. എല്ലാ അന്വേഷണത്തോടും പൂർണമായും സഹകരിക്കുമെന്നും സ്വപ്ന പറഞ്ഞു.
ഏത് അന്വേഷണ ഏജൻസി ചോദിച്ചാലും സത്യം പറയും. അന്വേഷണ ഏജൻസിയോട് പൂർണമായും സഹകരിക്കും. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും സ്വപ്ന കൂട്ടിച്ചേർത്തു. ശിവശങ്കറിൻറെ പുസ്തകത്തെ കുറിച്ച് പറയാൻ വേണ്ടിയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. പറഞ്ഞത് സത്യമായ കാര്യങ്ങൾ ആണെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
സ്വര്‍ണക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നക്ക് ഇ.ഡി സമന്‍സ് അയച്ച. നാളെ മൊഴിയെടുക്കാൻ ഹാജരാകാനാണ് നോട്ടീസ്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന് പറയുന്ന ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് പുറത്ത് വിട്ടതിലാണ് മൊഴിയെടുക്കുക. എം. ശിവശങ്കറാണ് ഇതിനു പിന്നിലെന്ന് സ്വപ്ന അഭിമുഖങ്ങളിൽ ആരോപിച്ചിരുന്നു.
Read Also : ‘ഇഡിക്ക് മുന്നിൽ ഹാജരാകും, സത്യസന്ധമായി ഉത്തരം നൽകും’; സ്വപ്ന സുരേഷ്
അതേസമയം എം.ശിവശങ്കറിന്‍റെ പുസ്തക രചനയോടെ സ്വര്‍ണകടത്ത്, ഡോളര്‍കടത്ത് കേസുകളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഒന്നൊന്നായി പുറത്തുവരുന്നത്. കേസുതുടരുന്നതിനിടെ, സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ, എം.ശിവശങ്കര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ടെന്നാണ് സൂചന. വ്യക്തിപരമായ നിലയിലുള്ള വെളിപ്പെടത്തലുകളെന്നു പറഞ്ഞു സ്വപ്ന സുരേഷിന്‍റെ പ്രസ്താവനകളെ കാണാനാവില്ലെന്നാണ് വിലയിരുത്തല്‍.
Story Highlights: Swapna Suresh’s Graduation Certificate- Inquiry to Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here