ഉത്തരാഖണ്ഡിൽ ബിജെപിക്ക് അനുകൂലമായ കാറ്റ്; ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലാദ്യമായി ബിജെപിയിലൂടെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സംസ്ഥാനത്ത് ബി ജെ പിക്ക് അനുകൂലമായ കാറ്റാണെന്നും 60 ന് മുകളിൽ സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട എൻജിൻ സർക്കാരിന്റെ ഭരണം തുടരും. കേന്ദ്ര,സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസനത്തിന് ജനങ്ങൾ അംഗീകാരം നൽകുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
ഉത്തരാഖണ്ഡിൽ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വീടുവീടാന്തരം കയറി പ്രചാരണം നടത്തുകയാണ്. എയിംസ് സൗകര്യത്തോടെയുള്ള വൈദ്യുതി, റോഡുകൾ, മെഡിക്കൽ കോളജുകൾ എന്നിവയുടെ ക്രമീകരണങ്ങൾ ഉത്തരാഖണ്ഡിൽ നടത്തിയിട്ടുണ്ട്. എല്ലാ മേഖലകളിലും ഉത്തരാഖണ്ഡ് രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തുമെന്നും പ്രചാരണ വേളയിൽ ധാമി വ്യക്തമാക്കി.
റോഡ്, വ്യോമയാന മേഖലകളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി സർക്കാർ ഉത്തരാഖണ്ഡിലെ ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയാണ് പ്രവർത്തിച്ചത്. അത് എല്ലാ വിഭാഗങ്ങളെയും മുഖ്യധാരാ സമൂഹവുമായി ബന്ധിപ്പിവെന്നും പുഷ്കർ സിംഗ് ധാമി വിശദീകരിച്ചു. ബി.ജെ.പി സർക്കാരിന്റെ നേട്ടങ്ങളും മുൻ കോൺഗ്രസ് ഭരണത്തിന്റെ പഴയ പ്രവൃത്തികളും മുൻനിർത്തിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
Story Highlights: ഉത്തരാഖണ്ഡ് ബ്രാൻഡ് അംബാസിഡറായി അക്ഷയ് കുമാർ
ഉത്തരാഖണ്ഡ് സംസ്ഥാനത്തിൻ്റെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാറാണ്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടി ആയാണ് താരത്തെ ബ്രാൻഡ് അംബാസിഡറാക്കിയത്. ഇക്കാര്യം അഭ്യർത്ഥിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അക്ഷയ് കുമാറുമായി ചർച്ച നടത്തിയിരുന്നു. താരം ഇത് സ്വീകരിക്കുകയായിരുന്നു.ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്ക് ഫെബ്രുവരി 14നാണ് വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.
Story Highlights: uttarakhand assembly election 2022- pushkar singh dhami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here