Advertisement

ഉത്തരാഖണ്ഡ് ബ്രാൻഡ് അംബാസിഡറായി അക്ഷയ് കുമാർ

February 7, 2022
Google News 1 minute Read

ഉത്തരാഖണ്ഡ് സംസ്ഥാനത്തിൻ്റെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാർ. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടി ആയാണ് താരത്തെ ബ്രാൻഡ് അംബാസിഡറാക്കിയത്. ഇക്കാര്യം അഭ്യർത്ഥിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അക്ഷയ് കുമാറുമായി ചർച്ച നടത്തിയിരുന്നു. താരം ഇത് സ്വീകരിച്ചു.

അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനൊപ്പം, ടൂറിസത്തിന് വിപുലമായ ഉത്തേജനം നൽകുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ഹരിദ്വാറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അയോധ്യ ദർശനനവും മുസ്ലീങ്ങൾക്ക് അജ്മീർ ഷെരീഫ് ദർശനവും സുഗമമാക്കും, ഡൽഹിയിലെ ഉദാഹരണം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രി തീർത്ഥ യാത്രാ യോജന” 40,000 ത്തോളം ആളുകളെ രാജ്യത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച കെജ്‌രിവാൾ, സംസ്ഥാനത്ത് വലി മാറ്റമുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി സത്യസന്ധമായ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും അഴിമതി ഇല്ലാതാക്കാൻ സാധിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.

18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും ആവശ്യങ്ങൾക്കായി പ്രതിമാസം 1000 രൂപ വീതം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Story Highlights: akshay kumar uttarakhand brand ambassador

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here