ദൗത്യസംഘം ഗര്‍ത്തത്തില്‍ ഇറങ്ങി; ബാബുവുമായി സംസാരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് കളക്ടര്‍

മലമ്പുഴയില്‍ ചെറാട് മലയുടെ മുകളില്‍ കുടുങ്ങിയ യുവാവിന്റെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കരസേനയുടെ സംഘം ഗര്‍ത്തത്തില്‍ ഇറങ്ങി. സംഘാംഗങ്ങള്‍ ബാബുവുമായി സംസാരിച്ചു. യുവാവിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.
ആദ്യം ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാനാണ് ശ്രമിക്കുന്നത്. ബാബുവിനെ താഴെയിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഒരുപക്ഷേ നാളെയായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഎഫ് സംഘം നിലവില്‍ മലയുടെ മുകളിലേക്ക് ഭക്ഷണവും വെള്ളവുമായി പോയിട്ടുണ്ട്. ഒപ്പം ഫോറസ്റ്റിന്റെ ടീമും വഴികാട്ടികളായി പ്രദേശവാസികളുടെ ടീമും പോയിട്ടുണ്ട്.
Read Also : ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഡ്രോണുകള്‍ ചെന്നൈയില്‍ നിന്നെത്തും
ചെറാട് മലയിലെ ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. വെല്ലിംഗ്ടണില്‍ നിന്നുള്ള കരസേനാ ദൗത്യസംഘം മലമ്പുഴയിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ദ് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. 9 അംഗ സംഘമാണ് ദൗത്യത്തിനൊപ്പം ചെറാട് എന്‍ഡിആര്‍എഫ് സംഘവും കേരളാ പൊലീസിന്റെ ഹൈ ഓള്‍ട്ടിട്യൂഡ് റെസ്‌ക്യൂ ടീമും മലമ്പുഴയിലെത്തിയിട്ടുണ്ട്.
Story Highlights: babu rescue, trucking, trapped, malampuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here