കാത്തിരുന്ന വാർത്ത: സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ചു; ബാബു പുറത്തേക്ക്

പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിൻ്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്. ബാബുവിൻ്റെ ദേഹത്ത് സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സൈനികൻ തൻ്റെ ദേഹത്തേക്ക് യുവാവിനെ ചേർത്ത് കെട്ടിയിരിക്കുകയാണ്. രണ്ട് പേരെയും സംഘാംഗങ്ങൾ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കാന്നാണ് ശ്രമം നടക്കുന്നത്. ബാബുവിനെയുമായി സൈനികൻ മുകളിലേക്ക് കയറുന്നതിൻ്റെ ദൃശ്യങ്ങൾ 24നു ലഭിച്ചു.
ബാബുവിന് രക്ഷാദൗത്യ സംഘം ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. സൈനികര്‍ ബാബുവുമായി സംസാരിക്കുകയും ഭക്ഷണക്കിറ്റ് നല്‍കുകയും ചെയ്തു. ദൗത്യ സംഘത്തിന് ബാബുവിന്റെ തൊട്ടടുത്ത് എത്താന്‍ സാധിച്ചതോടെ അല്‍പ സമയത്തിനുള്ളില്‍ ബാബുവിന് താഴെയെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. ബാബുവിനെ രക്ഷിച്ച് ഉടന്‍ താഴെയെത്തിക്കുമെന്ന പ്രതീക്ഷയില്‍ മലയുടെ അടിവാരത്ത് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. മെഡിക്കല്‍ സംഘവും ആംബുലന്‍സും ഡോക്ടര്‍മാരും അതീവ ജാഗ്രതയോടെ താഴെ തുടരുകയാണ്.
Story Highlights: babu resuce soon finishing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here