കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം; മരണം മൂന്നായി

പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ മരണം മൂന്നായി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേയ്ക്ക് പോയത്. വാഹനം കരയ്ക്ക് കയറ്റിയിട്ടുണ്ട്. കാറിലുണ്ടായ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനം കനാലിന് സമീപത്തെ ജംക്ഷനിലെത്തിയപ്പോള്‍ നിയന്ത്രണം തെറ്റി അപകടത്തില്‍പ്പെടുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here