Advertisement

എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം

February 9, 2022
Google News 1 minute Read

എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിൻഫ്ര വ്യവസായ പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഗ്രീൻ ലീഫ്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റ് ഫയർഫോഴ്സുകൾ ചേർന്ന് തീയണക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. തീപിടുത്തം ഉണ്ടാവുമ്പോൾ ഇവിടെ ജോലിക്കാരുണ്ടായിരുന്നു എങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല.

കിൻഫ്രയിലെ കമ്പനി ആയതിനാൽ അടുത്ത് തന്നെ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തീപടരാനുള്ള സാധ്യതയുണ്ട്. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാകുന്നതിനുള്ള രാസവസ്തുക്കൾ കമ്പനിഒയിൽ വൻ തോതിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ പൊട്ടിത്തെറിയുണ്ടാവാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

Story Highlights: fire ernakulam kalamassery kinfra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here