വെള്ളുടുമ്പന്‍ സ്രാവ് (തിമിംഗല സ്രാവ്) ചെറിയതുറ തീരത്തടിഞ്ഞു; ചിത്രങ്ങള്‍

അപ്രതീക്ഷിതമായെത്തിയ വെള്ളുടുമ്പന്‍ സ്രാവ് തിരുവനന്തപുരം ചെറിയതുറ പള്ളിയുടെ സമീപത്തെ തീരത്തടിഞ്ഞു. തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലായി കഴിഞ്ഞ ദിവസം വെള്ളുടുമ്പന്‍ സ്രാവിനെ കണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം വിരിച്ച വലയിലും വെള്ളുടുമ്പന്‍ സ്രാവ് അകപ്പെട്ടിരുന്നു. ഇതിനെ മത്സ്യത്തൊഴിലാളികള്‍ വലയില്‍ നിന്നും രക്ഷപ്പെടുത്തി വിട്ടയച്ചിരുന്നു. (Velludumban)

അജിത്ത് ശംഖുമുഖം എന്നയാളാണ് ചെറിയതുറയില്‍ കണ്ട സ്രാവിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. മത്സ്യത്തൊഴിലാളികള്‍ നേരത്തേ വലിയതുറ പ്രദേശത്തും വലിയുടുമ്പന്‍ സ്രാവിനെ കണ്ടിരുന്നു. വലിയുടുമ്പന്‍ സ്രാവ് കടല്‍ത്തീരത്തെത്തുന്നതെന്ന് കടലില്‍ അസാധാരണമായ സംഭവങ്ങളുണ്ടാകുമ്പോഴാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

വെള്ളുടുമ്പന്‍ സ്രാവുകള്‍ കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന അസാധാരണ കാരണങ്ങള്‍ക്കൊണ്ട് അപൂര്‍മായി തീരത്തടിയാറുണ്ട്. ഇവ തീരത്തടിഞ്ഞാല്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യയുണ്ടെന്നായിരുന്നു തീരപ്രദേശത്ത് പണ്ട് നിലനിന്നിരുന്ന വിശ്വാസം. മുതലപ്പൊഴി പെരുമാതുറ ഹാര്‍ബറില്‍ നിന്നും കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ എം.എച്ച് വള്ളം വിരിച്ച വലയിലാണ് സ്രാവ് അകപ്പെട്ടത്.
സ്രാവിനെ കടലിലേക്ക് തന്നെ തിരികെ വിട്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

സാധാരണഗതിയില്‍ ശാന്തശീലരായ തിമിംഗല സ്രാവിനെ ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല. തൊലിപ്പുറത്ത് വെളുത്ത പുള്ളികളുള്ളതിനാലാണ് ഇവയെ വെള്ളുടുമ്പന്‍ സ്രാവെന്ന് അറിയപ്പെടുന്നത്. വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യങ്ങളുടെ പട്ടികയിലുള്ള തിമിംഗല സ്രാവുകള്‍ ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്. ഇവയെ പിടിക്കൂടുന്നതും ഭക്ഷണമാക്കുന്നതും കുറ്റകൃത്യമാണ്.

കടലിന്റെ ഉപരിതലത്തിലെ ചൂട് കൂടുന്നത് തിമിംഗല സ്രാവ് ഉള്‍പ്പടെയുള്ള വലിയ മത്സ്യങ്ങളുടെ ജൈവിക ആവാസവ്യവസ്ഥയെ ഏറെ ദോഷകരമായി ബോധിക്കും. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കടലില്‍ ചൂട് കൂടുതലാണ്. ആ സമയം കേരളത്തിന്റെ തെക്കന്‍ തീരപ്രദേശത്ത് സാധാരണയായി സ്രാവിനെ കണ്ടുവരാറുണ്ട്. കൂട്ടമായി സഞ്ചരിക്കുന്ന പതിവില്ലാത്തതിനാല്‍ തിരുവനന്തപുരത്തെ തീരപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ വെള്ളുടുമ്പന്‍ സ്രാവ് തന്നെയാകാം ചെറിയതുറ തീരത്തും എത്തിയതെന്നാണ് നിഗമനം.
Story Highlights: Fishermen release whale shark into sea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here