ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി എഫ്‌സി ഗോവ

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി എഫ്‌സി ഗോവ. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഗോവ വിജയിച്ചത്. ജോര്‍ജ് ഓര്‍ട്ടിസ് മെന്‍ഡോസയുടെ ഹാട്രിക്കാണ് ഗോവയുടെ വിജയത്തിന്റെ തിളക്കം കൂട്ടിയത്.
ആറാം മിനിറ്റില്‍ തന്നെ മഖന്‍ ചോത്തെയിലൂടെ ഗോവ ലീഡ് നേടിയിരുന്നു. പിന്നീട് 20-ാം മിനിറ്റിലും 41-ാം മിനിറ്റിലും മെന്‍ഡോസ ചെന്നൈയിന്റെ വലകുലുക്കി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇവാന്‍ ഗോണ്‍സാലസിന്റെ ശ്രമം ചെന്നൈയിന്‍ ഡിഫന്‍ഡര്‍ നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളില്‍ കലാശിച്ചു. ഇതോടെ ആദ്യ പകുതിയില്‍ തന്നെ ഗോവ എതിരില്ലാത്ത നാലു ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിലും ഗോവ ആധിപത്യം പുലര്‍ത്തി.
53-ാം മിനിറ്റില്‍ ഐബാന്‍ ഡോഹ്ലിങ്ങിന്റെ പാസില്‍ നിന്ന് ഓര്‍ട്ടിസ് ഹാട്രിക്കും ഗോവയുടെ അഞ്ചാം ഗോളും ഗോളും സ്വന്തമാക്കി. ജയിച്ചെങ്കിലും 16 മത്സരങ്ങളില്‍ നിന്ന് 18 പോയന്റുമായി ഗോവ ഒമ്പതാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 19 പോയന്റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും.
Story Highlights: isl-2021-22-ortiz-hattrick-powers-fc-goa-win-over-chennaiyin-fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here