Advertisement

ബാബുവിന്റെ രക്ഷാദൗത്യത്തിൽ പങ്കാളിയായ എല്ലാവർക്കും നന്ദി അറിയിച്ച് ശൈലജ ടീച്ചർ

February 9, 2022
Google News 2 minutes Read
shailaja teacher facebook babu

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിൻ്റെ രക്ഷാദൗത്യത്തിൽ പങ്കാളിയായ എല്ലാവർക്കും നന്ദി അറിയിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ ടീച്ചർ. രക്ഷാദൗത്യത്തിൽ പങ്കാളികളായ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനൻറ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു എന്ന് ശൈലജ ടീച്ചർ ഫേസ്ബുക്ക് പേജിൽ കുറിച്ചു. (shailaja teacher facebook babu)

ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്:

പാലക്കാട് മലമ്പുഴ എരിച്ചിരത്തെ കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചിരിക്കുന്നുവെന്നതും പ്രാധമിക ചികിത്സ ഇദ്ദേഹത്തിന് നൽകിയെന്നതും ഏറെ ആശ്വാസകരമായ വാർത്തയാണ്. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ചാണ് ബാബുവിനെ മലമുകളിലെത്തിച്ചത്. 45 മണിക്കൂറോളമായി പകൽ അസഹനീയമായ ചൂടും രാത്രി കൊടും തണുപ്പും അനുഭവപ്പെടുന്ന മലയിടുക്കിൽ ബാബു അതിജീവിച്ചത് അസാമാന്യമായ മനക്കരുത്തിലാണ്.

“ബാബു നിങ്ങൾ ഭയക്കരുത് ഞങ്ങൾ കൈ പിടിക്കും” ലെഫ്റ്റനൻ്റ് കേണൽ ഹേമന്ദ് രാജിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കരസേനാ അംഗങ്ങൾ ബാബുവിന് ആദ്യം നൽകിയ സന്ദേശം ഇതായിരുന്നു. 12 മണിക്കൂർ നീണ്ട ശ്രമകരമായ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിരിക്കുന്നു. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് മലമുകളിലെത്തിച്ച ബാബുവിനെ എയർ ലിഫ്റ്റിംഗ് നടത്തി മലമുകളിൽ നിന്നും താഴെ എത്തിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

രക്ഷാദൗത്യത്തിൽ പങ്കാളികളായ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനൻറ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എൻ ഡി ആർ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കൽ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിങ്ങനെ മുഴുവൻ മനുഷ്യരെയും അഭിനന്ദിക്കുന്നു.

Story Highlights: kk shailaja teacher facebook post babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here