Advertisement

മണിപ്പൂർ തെരഞ്ഞെടുപ്പ്; ഭയമില്ലാതെ വോട്ടുചെയ്യണമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്

February 10, 2022
Google News 1 minute Read

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭയമില്ലാതെ വോട്ടുചെയ്യാൻ ജനങ്ങൾക്ക് കഴിയുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. തെരഞ്ഞെടുപ്പിന് തീവ്രവാദ ഗ്രൂപ്പുകളുടെ ഭീഷണിയുണ്ടാകില്ലെന്ന് ബിരേൻ സിംഗ് ഉറപ്പ് നൽകി. കാങ്‌പോക്‌പി ജില്ലയിലെ സൈകുൽ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്കായി സംഘടിപ്പിച്ച പരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന ശ്രമങ്ങലെ പരാജയപ്പെടുത്തും. തെരഞ്ഞെടുപ്പിൽ ജനം ഭയമില്ലാതെ വോട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ഭീഷണിക്കെതിരെ ഇന്ത്യൻ സർക്കാർ നിശബ്ദത പാലിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുൻ കോൺഗ്രസ് എം‌എൽ‌എ ആയിരുന്ന യാംതോംഗ് ഹാക്കിപ്പാണ് സൈകുൽ മണ്ഡലത്തിലെ ബിജെപി സനാർത്ഥി. കഴിഞ്ഞ വർഷം നവംബറിൽ ഹാക്കിപ്പ് പാർട്ടി വിട്ട് ബി‌ജെ‌പിയിലേക്ക് കൂറ് മാറിയിരുന്നു.

മണിപ്പൂരിലെ നിരവധി തീവ്രവാദ ഗ്രൂപ്പുകൾ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായി ബിജെപിക്കും നാഗാ പീപ്പിൾസ് ഫ്രണ്ടിനും (എൻ‌പി‌എഫ്) വേണ്ടി പരസ്യമായി പ്രചാരണം നടത്തുന്നുണ്ടെന്ന് ചൊവ്വാഴ്ച നാഷണൽ പീപ്പിൾസ് പാർട്ടി (എൻ‌പി‌പി) ആരോപിച്ചിരുന്നു. ഫെബ്രുവരി 27, മാർച്ച് 3 തീയതികളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് മതിയായ സുരക്ഷ നൽകണമെന്ന് എൻപിപി ആവശ്യപ്പെട്ടിരുന്നു.

Story Highlights: cm-biren-singh-urges-people-to-vote-without-fear

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here