യോഗി തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയം: കെ സുരേന്ദ്രൻ

യുപി മുഖ്യമന്ത്രി തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യോഗിയുടെ വിമർശനത്തെ കേരളത്തിന് എതിരാണെന്ന് വരുത്തി തീർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളം നമ്പർ വണ്ണാണെന്ന് പറയുന്ന പിണറായി പിന്നെന്തിനാണ് ചികിത്സയ്ക്കായി അമേരിക്കയിൽ പോയതെന്നും സുരേന്ദ്രൻ ചോദിച്ചു.
സ്വർണക്കടത്ത് നടത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോലും സ്വർണക്കടത്ത് നടത്തുന്ന സാഹചര്യം. ഭീകരവാദത്തോട് പിണറായി സർക്കാരിന് മൃദുസമീപനമാണ്. പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. പിണറായി സർക്കാർ മതതീവ്രവാദികൾക്ക് വേണ്ട സഹായം ചെയ്യുന്നു.
കൊവിഡ് ടിപിആർ 50 ശതമാനം വരെയെത്തി. മരണ നിരക്കിൽ മുമ്പിൽ നിൽക്കുന്നത് കേരളമാണ്. മരണനിരക്ക് പൂഴ്ത്തിവച്ച മനുഷ്യത്വവിരുദ്ധമായ സർക്കാരാണിത്. സ്ത്രീ പീഡന കേസിലും എസ്.ടി -എസ്.സി അതിക്രമങ്ങളിലും കേരളം നമ്പർ വണ്ണാണ്. സർക്കാർ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights: k-surendran-supports-yogi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here