കേരളം മാതൃകാ സ്ഥാനം, കേരളത്തെ പോലെ ആകാനാണ് യുപിക്കാര്‍ വോട്ട് ചെയ്യേണ്ടത്: രമേശ് ചെന്നിത്തല

കേരളം പോലെയാകാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ടുചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം പോലെ ആകുന്നതിനാണ് യുപിക്കാര്‍ വോട്ട് ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കാരണം ‘ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണ് കേരളം…’ അതു പക്ഷെ ആദിത്യനാഥുമാര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയുന്ന കാര്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also : ‘പുരോഗതിയുടെ ഏത് മാനദണ്ഡമെടുത്താലും കേരളം മുന്നില്‍’; യോഗിയുടെ നിര്‍ദ്ദേശം ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി
യോദി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരേ മുഖ്യമന്ത്രി തന്നെ നേരത്തെ രംഗത്തെയിരുന്നു. കേരളം പോലെയാകാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ടുചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ആശ്ചര്യകരമെന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയില്‍ മുന്‍നിരയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Ramesh Chennithala responds to Uttar Pradesh Chief Minister Yogi Adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here