Advertisement

കേന്ദ്ര സർവ്വേയിൽ പോലും കേരളം ഒന്നാമത്, യുപിയിൽ ഏറ്റവും പിന്നിൽ; യെച്ചൂരി

February 10, 2022
Google News 1 minute Read

കേരളത്തെ അവഹേളിച്ച യോഗി ആദിത്യനാഥിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാർ സർവ്വേയായ നിതി അയോഗിൽ പോലും കേരളമാണ് ഒന്നാമത്. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് മറ്റ് സർവ്വേകളും പറയുന്നു. നിതി ആയോഗ് പ്രകാരം ഉത്തർപ്രദേശ് രാജ്യത്ത് ഏറ്റവും പിറകിലാണ്. ഉത്തർപ്രദേശിനെ കേരളത്തെ പോലെ ആക്കണമെങ്കിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയനും മറുപടി നൽകിയിരുന്നു. യോഗി ഭയക്കും പോലെ യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല. യുപിയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കും, ആരോഗ്യ മേഖലയുടെ നിലവാരം ഉയരും. സാമൂഹ്യ ക്ഷേമം ജീവിത നിലവാരം മെച്ചപ്പെടും. പ്രധാനമായി യോജിപ്പുള്ള സമൂഹം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിനോട് കേരളത്തെ പോലെയാകാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. യുപി ജനത ബഹുസ്വരത, ഐക്യം, വികസനം എന്നിവ തെരഞ്ഞെടുക്കണം. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനിക്കുന്ന ഇന്ത്യക്കാരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Story Highlights: sitaram-yechury-on-yogi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here