Advertisement

പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കായുള്ള അനുമതി; വിവരങ്ങള്‍ തേടി നികുതി വകുപ്പ്

February 11, 2022
Google News 1 minute Read
beverage outlet

സംസ്ഥാനത്ത് ബിവറേജസ് പുതുതായി തുടങ്ങാന്‍ അനുമതി തേടിയ മദ്യശാലകളുടെ വിവരങ്ങള്‍ തേടി നികുതി വകുപ്പ്. മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് വിശദാംശങ്ങള്‍ തേടിയത്. റോക്ക് ഇന്‍ സൗകര്യത്തോടുകൂടിയ 175 ഔട്ട്‌ലെറ്റുകള്‍ പുതുതായി തുടങ്ങാനാണ് മദ്യശാലകള്‍ അനുമതി തേടിയത്. ഫ്രൂട്ട് വൈന്‍ പദ്ധതിയും ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും മദ്യനയത്തില്‍ ഉള്‍പെടുത്തിയേക്കും.

നിലവിലുള്ള മദ്യശാലകളില്‍ തിരക്കുകൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് ബെവ്‌കോയുടെ ശുപാര്‍ശ. നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകള്‍ക്ക് സമീപത്തും 20 കിലോമീറ്ററിലധികം ദൂരത്തില്‍ മാത്രം ഔട്‌ലറ്റുകളുള്ള സ്ഥലത്തും ടൂറിസം കേന്ദ്രങ്ങളിലുമുള്‍പ്പടെ പുതിയ മദ്യവില്പന ശാലകള്‍ തുടങ്ങണം. തിരുവനന്തപുരം കോഴിക്കോട് കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി പെയ്ഡ് ആയും വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കണം. ഇത്തരത്തില്‍ 6വിഭാഗം സ്ഥലങ്ങളില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശയില്‍ അനുകൂലസമീപനമാണ് സര്‍ക്കാരിനുള്ളത്.

Read Also : ശബരിമല കുംഭ മാസ പൂജ: കുള്ളാർ അണക്കെട്ട് തുറക്കും, പമ്പാ നദീ തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണം; ജില്ലാ കളക്ടർ

കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീഞ്ഞ് ഉല്പാദിപ്പിക്കുന്ന ഫ്രൂട്ട് വൈന്‍ പദ്ധതിയും മദ്യനയത്തില്‍ പ്രഖ്യാപിച്ചേക്കും. സര്‍ക്കാര്‍ മേഖലയിലാകും ഇതിന്റെ നിര്‍മാണം. ഇതിനുപുറമെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും പുതിയ മദ്യനയത്തില്‍ ഉള്‍പെടും.
ഏപ്രിലില്‍ പ്രബല്യത്തിലാകുന്ന പുതിയ മദ്യനയത്തിലാകും തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കുക.

Story Highlights: beverage outlet, tax department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here