തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; വേണാട് എക്‌സ്പ്രസ് റദ്ദാക്കി; ജനശതാബ്ദി അടക്കമുള്ള ട്രെയിനുകൾ വൈകും

തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് റദ്ദാക്കി. യാത്രക്കാർക്ക് കേരള എക്‌സ്പ്രസിൽ യാത്ര ചെയ്യാം. കൂടുതൽ സ്‌റ്റോപ്പുകൾ അനുവദിച്ചു. എറണാകുളം- ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ അൺ റിസർവേഡ് ട്രെയിനുകൾ റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയവ
എറണാകുളം പാലക്കാട് മെമു ആലുവയിൽ സർവീസ് അവസാനിപ്പിക്കും.
നിലമ്പൂർ കോട്ടയം എക്‌സ്പ്രസ് ഷൊർണൂരിൽ സർവീസ് അവസാനിപ്പിക്കും.
വൈകിയോടുന്ന ട്രെയിനുകൾ
ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ്
ബെംഗളൂരു- എറണാകുളം ഇന്റർസിറ്റി
കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്‌ദി
റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഗതാഗത തടസ്സത്തെ തുടർന്ന് ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്ത് നിർത്തിയിട്ടു, ബാംഗ്ലൂർ-എറണാകുളം ഇന്റർസിറ്റി മാന്നാനൂരിൽ നിർത്തിയിട്ടു.
Read Also : വാട്ട്‌സ് ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു; ഇത്തവണ വിൻഡോസ് ഉപഭോക്താക്കൾക്ക് സന്തോഷിക്കാം
നിലമ്പൂർ – കോട്ടയം ട്രെയിൻ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂരിൽ നിർത്തിയിടും, വേണാട് എക്‌സ്പ്രസ് ഷൊർണൂരിൽ നിർത്തി.
Story Highlights: goods-train-derailed-near-thrissur-puthukkad-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here