മുസ്ലിം ചരിത്രത്തിൽ സ്തീകൾ ഹിജാബിനെതിരായിരുന്നു : ഗവർണർ

കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലിം ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിരായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ( governor on Karnataka hijab row )
അതേസമയം, ഹിജാബ് നിയന്ത്രണത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഉഡുപ്പി ഗവ.കോളെജിലെ വിദ്യാർഥികളുടെ ഹർജിയിലാണ് സുപ്രിംകോടതിയുടെ പരാമർശം. വലിയ തലത്തിലേക്ക് വിഷയത്തെ വളർത്തരുതെന്ന് സുപ്രീംകോടതി. ന്യായവിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചെങ്കിൽ തീർച്ചയായും സംരക്ഷിക്കും. ഭരണഘടനാ അവകാശങ്ങൾ എല്ലാവർക്കും ഉണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
Read Also : ഹിജാബ് നിയന്ത്രണം; ഹര്‍ജി അടിയന്തരമായി പരിഗണിക്കുന്നത് തള്ളി സുപ്രിംകോടതി
വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി വിധിക്കെതിരായാണ് വിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിച്ചത്. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്ന് കോടതി പറഞ്ഞു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹിജാബുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാൽ സ്‌കൂളുകളും കോളജുകളും തുറക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു.
Story Highlights: governor on Karnataka hijab row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here