Advertisement

ശ്രേയസ് അയ്യരും ഋഷഭ് പന്തും തിളങ്ങി; വെസ്റ്റിന്‍ഡീസിന് 266 റണ്‍സ് വിജയലക്ഷ്യം

February 11, 2022
Google News 1 minute Read

വെസ്റ്റിന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ 265 റൺസിന് പുറത്ത്. അഹമ്മദാബാദില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കൃത്യം 50 ഓവറിൽ 265 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ 10 ഓവറുകള്‍ക്കുള്ളില്‍ 42 റണ്‍സിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), വിരാട് കോലി (0), ശിഖര്‍ ധവാന്‍ (10) എന്നിവരെ നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ – ഋഷഭ് പന്ത് കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. അര്‍ധ സെഞ്ചുറി നേടിയ ഇരുവരും ചേര്‍ന്ന് ചേര്‍ന്ന് 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

Read Also : വാട്ട്‌സ് ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു; ഇത്തവണ വിൻഡോസ് ഉപഭോക്താക്കൾക്ക് സന്തോഷിക്കാം

111 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. പന്ത് 54 പന്തില്‍ നിന്ന് ഒരു സിക്സും ഒരു സിക്സും ആറ് ഫോറുമടക്കം 56 റണ്‍സെടുത്ത് പുറത്തായി.വാലറ്റത്ത് 38 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 38 റണ്‍സെടുത്ത ദീപക് ചാഹറും 34 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് ഇന്ത്യയെ 250 കടത്തിയത്. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നും അല്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Story Highlights: india-vs-west-indies-3rd-odi-live-updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here