Advertisement

പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വിവാദ നിർമ്മാണം ഇന്ന് പൊളിച്ചേക്കും

February 11, 2022
Google News 2 minutes Read
pv anwar rope way demolish

പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള തടയിണയും റോപ് വേയും ഇന്ന് പൊളിച്ച് നീക്കിയേക്കും. ഓംബുഡ്‌സ്മാന്റെ അന്ത്യശാസനത്തെ തുടർന്നാണ് നിർമ്മാണം പൊളിക്കുന്നത്. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തടയിണ പൊളിക്കൽ നടപടി. രാവിലെ 10 മണിയോടെ പൊളിക്കൽ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ( pv anwar rope way demolish )

നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാൻ ഒക്ടോബർ 23ന് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകിയിരുന്നു. 15 ദിവസത്തിനകം റോപ്‌വെ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന് നോട്ടിസ് നൽകിയത്.

റോപ്‌വെ പൊളിച്ചു നീക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നിലമ്പൂർ സ്വദേശി എം പി വിനോദ് നേരത്തെ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് വിനോദ് പഞ്ചായത്ത് ഓംബുഡ്‌സ്മാനെ സമീപിച്ചത്. നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് പരാതിയിൽ പറയുന്നത്.

Read Also : പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ; റോപ്‍വെ പൊളിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്

അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി നവംബർ മുപ്പതിന് റിപ്പോർട്ട് ചെയ്യണമെന്ന ഓംബുഡ്‌സ്മാൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി. സമയ പരിധിക്കുള്ളിൽ പൊളിച്ചു നീക്കിയില്ലെങ്കിൽ പഞ്ചായത്ത് ചിലവിൽ പൊളിച്ചു നീക്കുമെന്നും ഈ തുക ഉടമയിൽ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.

Story Highlights: pv anwar rope way demolish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here