Advertisement

ഊരിലെ ആദ്യത്തെ പോലീസ് ഇൻസ്‌പെക്ടർ; അഭിമാനമായി സൗമ്യ

February 11, 2022
Google News 1 minute Read

ചിലർ അങ്ങനെയാണ് കടുത്ത പരിശ്രമം കൊണ്ടും കഠിനാധ്വാനം കൊണ്ടും ഏത് പ്രതിസന്ധികളെയും തരണം ചെയ്യും. സമൂഹത്തിന് മാതൃകയാകുന്ന ഇത്തരം ആളുകളുടെ വിജയം നമ്മളും ആഘോഷിക്കേണ്ടതല്ലേ. പാലപ്പിള്ളി എലിക്കോട് ആദിവാസി ഊരില്‍നിന്നുള്ള ആദ്യത്തെ പോലീസ് ഇന്‍സ്‌പെക്ടറായി മാറിയിരിക്കുകയാണ് സൗമ്യ എന്ന പെൺകുട്ടി. ഈ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് സൗമ്യയും അമ്മയും നാട്ടുകാരും. പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി പോലീസ് യൂണിഫോംമിൽ എത്തിയ മകള്‍ സൗമ്യയെ അമ്മ മണി നെഞ്ചോടുചേര്‍ത്താണ് സ്വീകരിച്ചത്. തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ സൗമ്യ തിരുവനന്തപുരത്ത് ബി.എഡും പൂര്‍ത്തിയാക്കിയിരുന്നു. പരേഡിന്റെ വേളയിൽ ഭർത്താവ് സുബിനും ഒപ്പമുണ്ടായിരുന്നു. കണ്ണൂരിലാണ് സൗമ്യയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ കാട്ടാനയുടെ ആക്രമണത്തിലാണ് സൗമ്യയുടെ അച്ഛൻ കൊല്ലപ്പെട്ടത്. ഊരുമൂപ്പന്‍ ഉണ്ണിച്ചെക്കനാണ് സൗമ്യയുടെ പിതാവ്. രാമവര്‍മപുരം പോലീസ് ക്യാമ്പില്‍ പരിശീലനത്തിലായിരുന്ന സമയത്താണ് പിതാവ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെടുന്നത്. വനമേഖലയില്‍ ഫയര്‍ലൈന്‍ നിര്‍മിക്കുകയായിരുന്ന ഉണ്ണിച്ചെക്കന്‍ ഒറ്റയാന്റെ മുന്നില്‍പ്പെടുകയായിരുന്നു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

പഴയന്നൂര്‍ തൃക്കണായ ഗവ. യു.പി. സ്‌കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നതിനിടയ്ക്കാണ് സൗമ്യയ്ക്ക് എസ്.ഐ സെലക്ഷന്‍ ലഭിച്ചത്. സൗമ്യയുടെ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഇത്. നാടിനെ സേവിക്കാൻ പോലീസിൽ അവസരം ലഭിച്ചപ്പോൾ സൗമ്യയ്ക്ക് വേറെ ഒരു ആലോചനയുടെ ആവശ്യം വന്നില്ല. ഇന്ന് ഊരിനും വീടിനും അഭിമാനമായി മാറിയിരിക്കുകയാണ് സൗമ്യ.

Story Highlights: soumya passing out parad special recruting in police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here