‘യുപി കേരളമാകുന്നത് സ്വാഗതം ചെയ്യുകയാണ് വേണ്ടത്’; യോഗിക്ക് മറുപടിയുമായി യെച്ചൂരി

കേരളത്തെ കുറിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമർശത്തിൽ മറുപടിയുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുപി കേരളമാകുന്നത് അപകടമല്ല, അതിനെ സ്വാഗാതം ചെയ്യുകയാണ് വേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ( yechuri against yogi adithyanath )
കേരളത്തെയും കേരളത്തിലെ ജനങ്ങളെയും ബിജെപി അപമാനിക്കുന്നത് ഇതാദ്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ മുൻപ് സൊമാലിയയോട് ഉപമിച്ചതായി സീതാറാം യെച്ചൂരി പറഞ്ഞു. നീതി ആയോഗ് റിപ്പോർട്ടുകളിൽ കേരളം ഏറ്റവും മുന്നിലും ഉത്തർപ്രദേശ് താഴെയുമാണ്. മതവിദ്വേഷമില്ലാത്തതിനാലാണ് കേരളം ഒരു ബിജെപി അംഗത്തെ പോലും തെരഞ്ഞെടുക്കാത്തതിരുന്നത്’- സീതാറാം യെച്ചൂരി പറഞ്ഞു. യുപി കേരളത്തിെ പോലെ ആയാൽ ബിജെപി പരാജയപ്പെടുമെന്നും സീതാറാം യെച്ചൂരി ട്വന്റിഫോറിനോട് പറഞ്ഞു.
ഇന്നലെയായിരുന്നു കേരളത്തെ ആക്ഷേപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ കേരളമോ, കശ്മിരോ, ബംഗാളോ പോലെ യുപി ആകുമെന്നായിരുന്നു യോഗിയുടെ പരാമർശം.
Read Also : ‘പുരോഗതിയുടെ ഏത് മാനദണ്ഡമെടുത്താലും കേരളം മുന്നില്‍’; യോഗിയുടെ നിര്‍ദ്ദേശം ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി
എന്നാൽ കേരളം പോലെ ആയാൽ യുപിക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യസേവനവും ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലും യോഗിയെ ടാഗ് ചെയ്തുള്ള ട്വീറ്റിലൂടെയായിരുന്നു മറുപടി.
പരാമർശത്തിനെതിരെ രാഹുൽ ഗാന്ധിയും രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്നായിരുന്നു രാഹുൽഗാന്ധിയുടെ പ്രതികരണം. ബഹുസ്വരതയും മതസൗഹാർദ്ദവും തെരഞ്ഞെടുത്ത കേരള ജനതയെ മാതൃകയാക്കണമെന്ന് യുപിയിലെ ജനങ്ങളോട് വി ഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം, കേരളത്തിനെതിരായ യോഗി ആദിത്യനാഥിന്റെ ആക്ഷേപങ്ങളെ പിന്തുണച്ച് ബി.ജെ.പി കേരള ഘടകം രംഗത്തെത്തി. കേരളത്തിലെ ഭരണപരാജയത്തെയാണ് യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചതെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിശദീകരണം.
Story Highlights: yechuri against yogi adithyanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here