വിദഗ്ധർ നിർദേശിച്ചാലുടൻ 5-15 പ്രായത്തിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകും; കേന്ദ്ര ആരോഗ്യമന്ത്രി
വിദഗ്ധരിൽ നിന്ന് കേന്ദ്രത്തിന് ശുപാർശ ലഭിച്ചാലുടൻ 5 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. എപ്പോഴാണ് വാക്‌സി ന്‍ നല്‍കേണ്ടതെന്നും ഏത് പ്രായത്തിലുള്ളവര്‍ക്കാണ് നല്‍കേണ്ടതെന്നും തീരുമാനിക്കുന്നത് വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ്. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണം എന്ന് നിര്‍ദേശം ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് മുതല്‍ 15 വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം കിട്ടിയാല്‍ അപ്പോള്‍ തന്നെ ഇത് നടപ്പിലാക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാൽ ഇതുവരെ ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഒന്നും തന്നെ തന്റെ മുന്നിലെത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
Read Also : വാക്‌സിനേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കണം; സുപ്രിംകോടതി
ഇന്ന് രാജ്യത്ത് വാക്‌സിനേഷന്‍ ഒരു വിഷയമല്ല. ആവശ്യമുള്ള അളവില്‍ വാക്‌സിന്‍ ഇപ്പോള്‍ ലഭ്യമാണ്. വിദഗ്‌ധരുടെ നിര്‍ദേശം പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുക്കുമെന്നും മാണ്ഡവ്യ കൂട്ടി ചേര്‍ത്തു. 15നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷന്‍ ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Covid vaccines for children in 5-15 age group as soon as experts recommend: Mandaviya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here