Advertisement

കുതിച്ചുയർന്ന് സ്വർണവില; രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധന

February 12, 2022
Google News 2 minutes Read
gold price soars up

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 100 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4680 രൂപയായി. ( gold price soars up )

ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയിലെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണ് സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 35 ഡോളറാണ് വർധിച്ചിരിക്കുന്നത്. ഉക്രൈനിന് മേൽ അധിനിവേശം നടത്തുമെന്നതിന്റെ ശക്തമായ സൂചന പുറത്ത് വന്നതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയതാണ് സ്വർണവില കുത്തനെ ഉയരാൻ കാരണം.

Read Also : സ്വർണ്ണ കമ്മലുകളും, രുദ്രാക്ഷം പതിച്ച സ്വർണ ചെയിനും, ആകെ 1.54 കോടിയുടെ സ്വത്ത്; യോഗി ആദിത്യനാഥ്

അതേസമയം, വെള്ളിക്ക് ഒരു രൂപ വർധിച്ച് 69 രൂപയിലെത്തി. 925 ഹോൾമാർക്ഡ് വെള്ളിക്ക് നൂറ് രൂപയാണ് ഇന്നത്തെ വില.

Story Highlights: gold price soars up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here