തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.കനത്ത ചൂടില്‍ ലഭിച്ച വേനല്‍ മഴ തലസ്ഥാന ജില്ലക്കാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഇന്ന് മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ വൈകിട്ട് വരെ ഇടവിട്ട് മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മധ്യകേരളത്തിലെ ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടായിരുന്നു.
Read Also : 1019 അക്ഷരങ്ങളുള്ള പേര്, ജനന സർട്ടിഫിക്കറ്റിന്റെ നീളം 2 അടി; ഇതാണ് ലോകത്തിലെ നീളം കൂടിയ പേര്…
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് രാത്രി വരെ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലെ വനമേഖലകളിലും മഴ കിട്ടിയേക്കും. തിരുവനന്തപുരം മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതൽ ശക്തമായ മഴ തുടരുകയാണ്. രാത്രിയോടെ മഴയ്ക്ക് ശമനമുണ്ടാകും എന്നാണ് അറിയിപ്പ്. തിരുവനന്തപുരം എയർപോർട്ടിൽ 45 മിനിറ്റിൽ 39 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.
മധ്യ തെക്കൻ കേരള ജില്ലകളിൽ രാത്രി വരെ ഇടവിട്ട് മഴ ലഭിക്കും. 2 കിലോമീറ്റർ വരെ ഉയരത്തിൽ കിഴക്കൻ കാറ്റ് കേരളത്തിന് നേരെ ശക്തിപ്രാപിക്കുകയും ബംഗാൾ ഉൾക്കടലിൽ നിന്നും ഈർപ്പം കൂടുതൽ കലർന്ന മേഘം കേരളത്തിന് മേലെ എത്തിച്ചേർന്നതുമാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണം. അതേസമയം, കേരള – കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Story Highlights: heavy-rain-at-thiruvanathapuram-today-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here