Advertisement

എടുക്കാ ചരക്കായി വമ്പന്മാർ, ട്വിസ്റ്റുകൾ നിറഞ്ഞ് ഐപിഎൽ മെഗാ ലേലം

February 12, 2022
Google News 1 minute Read

ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിന് പിന്നാലെ വിൽക്കപ്പെടാത്ത രണ്ടാമത്തെ താരമായി സുരേഷ് റെയ്‌ന. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ഓപ്പണിംഗ് ബിഡിൽ വിറ്റുപോയില്ല. അതേസമയം ഇന്ത്യയുടെ സ്റ്റാർ ബാറ്റർ ശിഖർ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ ടീമുകൾ താരത്തിനായി സജീവായി രംഗത്തെത്തിയിരുന്നു. കാഗിസോ റബാഡയെയും പഞ്ചാബ് ടീമിൽ എത്തിച്ചു.

ഓസ്‌ട്രേലിയൻ ഓപ്പണറെ ഡേവിഡ് വാർണറും ഡൽഹി ക്യാപിറ്റൽസിനും വീണ്ടും ഒന്നിക്കുന്നത് ലേലം സാക്ഷ്യം വഹിച്ചു. 6.25 കോടി രൂപയ്ക്ക് ഫ്രാഞ്ചൈസി വാർണറെ സ്വന്തമാക്കിയത്. ലേലപ്പട്ടികയിലെ മാർക്വീ കളിക്കാരിൽ ഒരാളായ വാർണർക്ക് വേണ്ടി ചെന്നൈ സൂപ്പർ കിംഗ്‌സും രംഗത്തുണ്ടായിരുന്നു. ലേലത്തിൽ 10 കോടിക്ക് മുകളിൽ എത്തിയ ആദ്യ കളിക്കാരനായി ശ്രേയസ് അയ്യർ. ഇന്ത്യൻ മിഡിൽ ഓർഡർ ബാറ്ററെ ₹12.25 കോടിക്ക് സ്വന്തമാക്കുന്നതിൽ കൊൽക്കത്ത ഫ്രാഞ്ചൈസി വിജയിച്ചു. പാറ്റ് കമ്മിൻസിനെ കൊൽക്കത്ത നിലർത്തി.

ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ ഫാഫ് ഡു പ്ലെസിസിനെ ഏഴു കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) വാങ്ങി. ഉച്ചയ്ക്ക് ശേഷം ലേലം ആരംഭിച്ചപ്പോൾ രവിചന്ദ്രൻ അശ്വിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നു. ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരെയും ടീം സ്വന്തമാക്കി. ട്രെന്റ് ബോൾട്ടും രാജസ്ഥാനൊപ്പം ചേർന്നു. ജേസൺ റോയിയെ ഗുജറാത്ത് ടൈറ്റൻസ് അടിസ്ഥാന വിലയായ 2 കോടിയ്ക്ക് ടീമിൽ എത്തിച്ചു.

വിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. 8.75 കോടി രൂപയ്ക്കാണ് ടീം താരത്തെ വാങ്ങിയത്. ഹോൾഡിന് പുറമെ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്ക്, ഇന്ത്യൻ തരാം മനീഷ് പാണ്ഡെ എന്നിവരെയും ടീം സ്വന്തമാക്കി. യഥാക്രമം 6.75 കോടി രൂപയ്ക്കും 4.60 കോടി രൂപയ്ക്കുമാണ് ഇവരെ ടീമിൽ എത്തിച്ചത്. ഡ്വെയ്ൻ ബ്രാവോ സിഎസ്‌കെയിൽ തിരിച്ചെത്തിയപ്പോൾ നിതീഷ് റാണ കെകെആറിലേക്ക് മടങ്ങി. ദീപക് ഹൂഡയെ ലഖ്‌നൗവിലേക്ക് വിറ്റു.

ഐപിഎൽ 2022 ലേലം ഇന്ത്യൻ സമയം 3:30 ന് പുനരാരംഭിക്കും. ലേലക്കാരനായ ഹ്യൂ എഡ്‌മീഡ്‌സ് പരിപാടിയുടെ മധ്യത്തിൽ തളർന്ന് വീണിരുന്നു. ഇഷാൻ കിഷൻ, ശാർദുൽ താക്കൂർ എന്നിവർ ഏറ്റവും വലിയ തുക നേടുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: ipl-mega-auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here