Advertisement

കർണാടകയിൽ പ്രീയൂണിവേഴ്‌സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ചവരെ തുറക്കില്ല

February 12, 2022
Google News 2 minutes Read
karnataka educational instituitions remain closed

കർണാടകയിൽ പ്രീയൂണിവേഴ്‌സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ചവരെ തുറക്കില്ലെന്ന് സർക്കാർ. തിങ്കളാഴ്ച ചേരുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ( Karnataka educational institutions remain closed )

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച തുറക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also : കർണാടക ഹിജാബ് വിവാദം; മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പാകിസ്താൻ

സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ സമാധാന യോഗങ്ങൾ വിളിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഹിജാബ് വിവാദങ്ങളെ തുടർന്നാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. സ്‌കൂളുകൾ തുറക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.

Story Highlights: Karnataka educational institutions remain closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here