ആദിവാസി ഊരുകളിലെ ജീവിത സാഹചര്യം വിലയിരുത്താന്‍ ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും; മന്ത്രി കെ. രാധാകൃഷ്ണന്‍

ആദിവാസി ഊരുകളിലെ ജീവിത സാഹചര്യം വിലയിരുത്താന്‍ ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ഫണ്ടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. വിതുര നാരകത്തിന്‍കാല ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read Also : 1019 അക്ഷരങ്ങളുള്ള പേര്, ജനന സർട്ടിഫിക്കറ്റിന്റെ നീളം 2 അടി; ഇതാണ് ലോകത്തിലെ നീളം കൂടിയ പേര്…
ആദിവാസി ഊരുകളിലെ ജീവിത സാഹചര്യം നേരില്‍ കണ്ട് വിലയിരുത്താനാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ എത്തിയത്. സമീപകാലത്ത് വിതുര ആദിവാസി മേഖലകളില്‍ ഉണ്ടായ പെണ്‍കുട്ടികളുടെ ആത്മഹത്യകളും മറ്റു പരാതികളും മന്ത്രി ചോദിച്ചറിഞ്ഞു.അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത് അംഗം മിനി, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പം ഊരുകളിലെത്തി.
Story Highlights: minister-radhakrishnan-about-tribalcommunity-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here