Advertisement

മലയിൽ കയറിയവരെ കണ്ടെത്താൻ ശ്രമിക്കുന്നു: മന്ത്രി എകെ ശശീന്ദ്രൻ

February 13, 2022
Google News 1 minute Read

പാലക്കാട് ചെറാട് കൂർമ്പാച്ചി മലയിൽ കയറിയവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. രാത്രി ആയതിനാൽ അത് സാഹസികമായ ദൗത്യമാണെന്നും എങ്കിലും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു. അല്പം മുൻപാണ് മലയിൽ ആളുകൾ കയറിയെന്ന് സൂചന ലഭിക്കുന്നത്’ മലയ്ക്ക് മുകളിൽ നിന്ന് മൊബൈൽ ഫ്ലാഷുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് അധികൃതർ തെരച്ചിൽ നടത്തുകയാണ്. മലയിൽ എത്ര പേരുണ്ടെന്ന് അറിയില്ല.

“അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നത്. അതിൽ പൂർവകാല പ്രാബല്യമോ പിൻകാല പ്രാബല്യമോ ഇല്ല. ഇപ്പോൾ കയറിവർക്കെതിരെ നടപടിയെടുക്കും. രാത്രിയിൽ ഇങ്ങനെ പോകാനിടയായ സാഹചര്യം അറിയുകയാണ് ആദ്യം വേണ്ടത്. അതിന് അവരെ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ വേണ്ടത് അതാണ്. ഫ്ലാഷ് കണ്ടതിനാൽ അവർക്ക് അപകടമൊന്നും ഉണ്ടായിട്ടില്ല എന്ന് കരുതുന്നു.”- മന്ത്രി പ്രതികരിച്ചു.

മലയിൽ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയിൽ കയറരുത് എന്ന് വനംവകുപ്പ് ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയാണ് ഇപ്പോൾ ആളുകൾ കയറിയിരിക്കുന്നത്. മലയുടെ ഏറ്റവും മുകളിൽ നിന്നാണ് ഫ്ലാഷ് കാണുന്നത്. മലയടിവാരത്ത് ആളുകൾ കൂടിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വനംവകുപ്പിൻ്റെ രണ്ട് സംഘം നിലവിൽ ഇവരെ തിരഞ്ഞ് പോയിട്ടുണ്ട്.

Story Highlights: ak saseendran cherad hill response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here