കടുത്ത ശരീര വേദന; പാകിസ്താൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി അഫ്രീദി
February 13, 2022
2 minutes Read

പാകിസ്താൻ സൂപ്പർ ലീഗിൽ നിന്ന് പാതിവഴിക്ക് പിന്മാറി പാകിസ്താൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. സീസൺ അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും കടുത്ത ശരീരവേദന അനുഭവപ്പെടുന്നതിനാൽ പിന്മാറാൻ തീരുമാനിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 41കാരനായ താരം മുൾട്ടാൻ സുൽത്താൻസിലാണ് ഈ സീസണിൽ കളിച്ചിരുന്നത്.
“സീസൺ അവസാനിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ 15-16 വർഷങ്ങളായി പുറംവേദനയുമായാണ് ഞാൻ കളിക്കുന്നത്. ഇപ്പോൾ അത് ശക്തമായിട്ടുണ്ട്. പിഎസ്എലിനു വിട. എനിക്ക് കടുത്ത ശരീരവേദനയുണ്ട്.”- അഫ്രീദി പറഞ്ഞു.
Story Highlights: Body pain Shahid Afridi PSL
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement