‘സിഎസ്‌കെയിൽ കളിക്കണമെന്ന് മാത്രമായിരുന്നു ആഗ്രഹം’; ദീപക് ചാഹർ

ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സിഎസ്‌കെ) കളിക്കണമെന്നായിരുന്നു തൻ്റെ ആഗ്രഹമെന്ന് ഇന്ത്യൻ ഓൾറൗണ്ടർ ദീപക് ചാഹർ. സിഎസ്‌കെയിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. തന്നിൽ വിശ്വാസം അർപ്പിച്ചതിന് ധോണിക്കും മാനേജ്‌മെന്റിനും നന്ദി. മറ്റൊരു ടീമിൽ കളിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ലെന്നും ചാഹർ പറഞ്ഞു.
ശനിയാഴ്ച നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മെഗാ ലേലത്തിൽ ചാഹറിനെ 14 കോടി രൂപയ്ക്ക് സിഎസ്‌കെ സ്വന്തമാക്കിയിരുന്നു. രാജസ്ഥാനും ചാഹറിനായി രംഗത്തുണ്ടായിരുന്നു. 2022 മെഗാ ലേലത്തിൻ്റെ ഒന്നാം ദിവസം ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ദീപക് ചാഹർ എന്നിവരായിരുന്നു ഏറ്റവും വിലയേറിയ താരങ്ങൾ. കിഷനെ 15.25 കോടിക്ക് മുംബൈ ഇന്ത്യൻസ് നേടിയെടുത്തപ്പോൾ 12.25 കോടി രൂപയ്ക്കാണ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
അതേസമയം മെഗാ താരലേലം ഇന്ന് പൂര്‍ത്തിയാകും. രണ്ടാം ദിവസത്തെ ലേലം ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങും. 503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുക. ലേലപ്പട്ടികയില്‍ 98 മുതല്‍ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തില്‍ അവതരിപ്പിക്കും. തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ.
ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതിനല്‍കാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം എസ്.ശ്രീശാന്ത്, അജിങ്ക്യ രഹാനെ, ജയദേവ് ഉനാദ്കട്ട്, ഓയിന്‍ മോര്‍ഗന്‍ തുടങ്ങിയവര്‍ ഇന്നത്തെ പട്ടികയിലുണ്ട്.
Story Highlights: i-only-wanted-to-play-for-csk-says-deepak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here