റൊമാരിയോ ഷെപ്പേർഡിന് ഏഴരക്കോടി; മാർട്ടിൻ ഗപ്റ്റിൽ അൺസോൾഡ്

ഐപിഎൽ താരലേലം പുരോഗമിക്കുന്നു. വിൻഡീസ് ബൗളർ റൊമാരിയോ ഷെപ്പേർഡിനെ സൺറൈസേഴ്സ് ടീമിലെത്തിച്ചു. 7.75 കോടി രൂപയാണ് സൺറൈസേഴ്സ് താരത്തിനായി മുടക്കിയത്. ലക്നൗ, മുംബൈ, ചെന്നൈ, രാജസ്ഥാൻ എന്നീ ടീമുകളുടെ വെല്ലുവിളി മറികടന്നാണ് ഷെപ്പേർഡിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. 75 ലക്ഷം രൂപ ആയിരുന്നു താരത്തിൻ്റെ അടിസ്ഥാന വില.
ഓസീസ് പേസർ ജേസൻ ബെഹ്റൻഡോർഫിനെ 75 ലക്ഷം രൂപയ്ക്ക് ആർസിബി സ്വന്തമാക്കി. വിൻഡീസ് ബൗളർ ഒബേദ് മക്കോയ് 75 ലക്ഷം രൂപയ്ക്ക് രാജസ്ഥാനിലെത്തി. ന്യൂസീലൻഡ് ബൗളർ ആദം മിൽനെയെ 1.90 കോടി രൂപ മുടക്കി ചെന്നൈ ടീമിലെത്തിച്ചു. ബീഹാർ താരം ആകാശ് ദീപിനെ 20 ലക്ഷം രൂപയ്ക്ക് ആർസിബി നിലനിർത്തി. കിവീസ് വിക്കറ്റ് കീപ്പർ ബാറ്റർ ഫിൻ അലൻ 80 ലക്ഷം രൂപയ്ക്ക് ആർസിബിയിലെത്തി. വൈഭവ് അറോറയെ 2 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കി. ജമ്മു കശ്മീർ ബൗളർ റാസിഖ് സലാമിനെ 20 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കി. ഗോവയുടെ വെടിക്കെട്ട് താരം സുയാഷ് പ്രഭുദേശായ് 30 ലക്ഷം രൂപയ്ക്ക് ആർസിബിയിലെത്തി.
റഹ്മാനുള്ള ഗുർബാസ്, ബെൻ മക്ഡർമോർട്ട്, ഗ്ലെൻ ഫിലിപ്സ്, സിദ്ധാർത്ഥ് കൗൾ, റീസ് ടോപ്‌ലെ, ആന്ദ്രൂ തൈ, സന്ദീപ് വാര്യർ, ബെൻ ഡ്വാർഷുയിസ്, എസ് മിഥുൻ, ഭാനുക രാജപക്സ, ബെൻ കട്ടിംഗ്, മാർട്ടിൻ ഗപ്റ്റിൽ തുടങ്ങിയവർ അൺസോൾഡ് ആണ്.
Story Highlights: ipl auction 2022 day two