Advertisement

127ാം മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം

February 13, 2022
Google News 1 minute Read
maramon convention

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 127ാമത് മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം. കണ്‍വെന്‍ഷന്‍ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയായി. ഇന്ന് മുതല്‍ പമ്പാതീരം സുവിശേഷ വാക്യങ്ങളാല്‍ നിറയും. 1500 വിശ്വാസികള്‍ക്കാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുള്ള അനുമതി. പങ്കെടുക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും കണ്‍വെന്‍ഷന്‍ നടത്തുകയെന്ന് തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ട്വന്റിഫോറിനോട് പറഞ്ഞു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷന്‍ ഈ മാസം 20 അവസാനിക്കും.

Read Also : കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ ട്രയൽ റൺ ഇന്ന്

മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ 5000 പേരെയെങ്കിലും നേരിട്ടു പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് സഭ നേതൃത്വം ആവശ്യപെട്ടിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു. കണ്‍വെന്‍ഷന്‍ പരിപാടികള്‍ പൂര്‍ണമായി വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കും.

Story Highlights: maramon convention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here