കണ്ണൂരിലെ ഹാർഡ് വെയർ ഷോപ്പ് പൂട്ടിയ നടപടി; തൊഴിൽ തർക്കമല്ലെന്ന് വി ശിവൻകുട്ടി

കണ്ണൂരിലെ ഹാർഡ് വെയർ ഷോപ്പ് പൂട്ടിയതിന് കാരണം തൊഴിൽ തർക്കമല്ലെന്ന് വി ശിവൻകുട്ടി. ഒരു സ്ഥാപനം നടത്താനുള്ള ലൈസൻസ് ഉപയോഗിച്ച് മൂന്ന് സ്ഥാപനങ്ങൾ നടത്തിയെന്ന് മന്ത്രി പറഞ്ഞു. ലൈസൻസ് ഇല്ലാത്തതിനാൽ പഞ്ചായത്താണ് സ്ഥാപനം അടപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ മാതമംഗലത്ത് സിഐടിയു ചുമട്ടു തൊഴിലാളികൾ സമരം തുടരുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ കട പൂട്ടുകയായിരുന്നു. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ഉടമ റബീഅ് പറഞ്ഞു . എഴുപത് ലക്ഷം മുതൽ മുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങൾക്കകം പൂട്ടേണ്ട സ്ഥിതി വന്നത്. തൊഴിൽ നിഷേധത്തിനെതിരാണ് സമരമെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് സിഐടിയു വിശദീകരണം.
Read Also : അനധികൃത മണൽ കടത്ത് ; ബിഷപ്പിന് ജാമ്യമില്ല
ചുമട്ട് തൊഴിലാളികളെ ചരക്കിറക്കാൻ അനുവദിച്ചില്ലെങ്കിൽ സമരം നിർത്തില്ലെന്നും കട പൂട്ടിപ്പോകുന്നത് തങ്ങളുടെ പരിഗണ വിഷയം അല്ലെന്നുമാണ് സിഐടിയു നിലപാട്. കേരളം നിക്ഷേപ സൗഹൃദമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴാണ് ഒരു ഹാർഡ് വെയർ കട ഉടമയ്ക്ക് ആറുമാസത്തിനിടെ സംരംഭം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായത്.
Story Highlights: V Sivankutty on Hardware store in Kannur closed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here