വാലന്റൈൻസ് ദിനത്തിന് നിരോധനമേർപ്പെടുത്തിയിരുന്ന രാജ്യങ്ങൾ

മനസിലൊളിപ്പിച്ച പ്രണയത്തിന്റെ തുറന്നു പറച്ചിലുകൾ, സ്‌നേഹ സമ്മാനങ്ങൾ, പൂക്കൾ, ഒരുമിച്ചുള്ള യാത്രകൾ, ഭക്ഷണം….പ്രണയ ദിനമായ വാലന്റൈൻസ് ഡേ ഓരോരുത്തരും ഓരോ രീതിയിലാണ് ആഘോഷിക്കുന്നത്. എന്നാൽ ഈ ആഘോഷങ്ങളൊന്നുമില്ലാതിരുന്ന രാജ്യങ്ങളുണ്ടായിരുന്നു ലോകത്ത്. ഇവിടെ വാലന്റൈൻസ് ദിനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു ചിലയിടത്ത് ഇത്തരം ആഘോഷങ്ങൾ നിയമവിരുദ്ധമായും പ്രഖ്യാപിച്ചിരുന്നു. ( countries banned valentines day )
സൗദി അറേബ്യ
സൗദി അറേബ്യയിൽ വാലന്റൈൻസ് ദിനാഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുനിരത്തിൽ സമ്മാനങ്ങൾ കൈമാറുകയോ, വാലന്റൈൻസ് ദിനം ആഘോഷിക്കുകയോ ചെയ്താൽ അറസ്റ്റ് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളാണ് കൈക്കൊണ്ടിരുന്നത്. എന്നാൽ 2018 ൽ ഈ നിയമത്തിന് അയവ് വന്നു. വാലന്റൈൻസ് ദിനം മനുഷ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന്റെ നല്ല നീക്കമായി ഷെയ്ഖ് അഹമ്മദ് ഖാസിം അൽ ഖംദി വിലയിരുത്തിയതോടെ രാജ്യത്ത് വാലന്റൈൻസ് ദിനാഘോഷങ്ങൾക്കുള്ള വിലക്കും നീങ്ങി. 2019 ലാണ് സൗദിയിൽ ആദ്യമായി വാലന്റൈൻസ് ദിനം ആഘോഷിച്ച് തുടങ്ങിയത്.
പാകിസ്താൻ
2016 ൽ അന്നത്തെ പ്രസിഡന്റായിരുന്ന മംനൂൺ ഹുസൈനാണ് പാകിസ്താൻ പൗരന്മാരോട് വാലന്റൈൻസ് ദിനാഘോഷത്തിൽ നിന്ന് വിട്ട് നിൽക്കാൻ പറഞ്ഞത്. പൊതുനിരത്തിൽ വാലന്റൈൻസ് ദിനത്തിന്റെ യാതൊരു വിധത്തിലുള്ള അടയാളങ്ങളും പാടില്ല.
Read Also : പൂക്കളും, ടെഡ്ഡിയും ഒന്നും വേണ്ട; വാലന്റൈൻസ് ദിനത്തിൽ കുറഞ്ഞ ചെലവിൽ കൊടുക്കാവുന്ന ‘വെറൈറ്റി’ സമ്മാനങ്ങൾ
മലേഷ്യ
2005 ലാണ് മലേഷ്യയിലെ ഫത്വ കൗൺസിൽ വാലന്റൈൻസ് ദിനത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചത്. 2011 വാലന്റൈൻസ് ദിനം ആഘോഷിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയതായി വാർത്തകൾ ഉണ്ടായിരുന്നു.
ഇറാൻ
ഇറാനിൽ വാലന്റൈൻസ് ദിനത്തിന് നിരോധനമുണ്ട്. വാലന്റൈൻസ് ദിന ചിഹ്നങ്ങൾ, കടകളിലെ പ്രത്യേക വിൽപന വസ്തുക്കൾ തുടങ്ങി ്പ്രണയദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വിധ പ്രവർത്തനങ്ങൾക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Story Highlights: countries banned valentines day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here