Advertisement

സിൽവർ ലൈനിൽ സർക്കാർ അപ്പീലിന് അനുകൂല വിധി; സർവ്വേ തടഞ്ഞ നടപടി ഹൈക്കോടതി റദ്ദാക്കി

February 14, 2022
Google News 2 minutes Read

സിൽവർലൈൻ പദ്ധതിയുടെ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പരാതിക്കാരുടെ ഭൂമിയിലെ സർവ്വേ തടഞ്ഞ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. ഇതോടെ സർവേ നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല.

സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായി സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്തുന്നതിൽ തെറ്റെന്താണെന്ന് ഡിവിഷൻ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. നിലവിലെ അലൈൻമെന്റിനു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഡിപിആറിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഡിപിആർ സംബന്ധിച്ച്​ സംസ്ഥാന സർക്കാരിൽ നിന്നു കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

Read Also : സിൽവർ ലൈൻ; ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സർക്കാർ നിലപാട് ദുരൂഹമെന്ന് വി ഡി സതീശൻ

ഇതിനിടെ സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ കടബാധ്യത റെയിൽവേയുടെ മുകളിൽ വരാൻ സാധ്യത. ആവശ്യത്തിന് യാത്രക്കാരിലെങ്കിൽ വായ്‌പാ ബാധ്യത പ്രതിസന്ധിയിലാകും. സാങ്കേതിക സാധ്യതകൾ സംബന്ധിച്ച മതിയായ വിശദാംശങ്ങൾ ഡിപിആറിൽ ഇല്ല. കേന്ദ്രസർക്കാർ നേരിട്ട് പഠനം നടത്തില്ലെന്നും റെയിൽവേ അറിയിച്ചിരുന്നു. വിശദമായ സാങ്കേതിക വിവരങ്ങൾ നൽകാൻ കെ ആർ ഡി സി എലിന് നിർദേശം നൽകിയെന്നും റെയിൽവേ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സാമ്പത്തിക ലാഭം സംശയാസ്പദമാണെന്നും, സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം പറഞ്ഞിരുന്നു. നിക്ഷേപ പൂർവ പരിപാടികൾക്കാണ് അനുമതി നൽകിയത്.

Story Highlights: High Court quashes single bench order blocking survey of Silverline project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here