Advertisement

സ്‌കൂളുകളില്‍ അധ്യയനം പുനരാരംഭിച്ചു; ഇന്ന് ഹാജരായത് 82% കുട്ടികള്‍

February 14, 2022
Google News 2 minutes Read
schools reopen

സംസ്ഥാനത്ത് സ്‌കൂളുകളില്‍ അധ്യയനം പുനരാരംഭിച്ചപ്പോള്‍ 82 ശതമാനം വിദ്യാര്‍ത്ഥികള്‍ ഇന്ന് ഹാജരായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്കാണ് ഇന്ന് അധ്യയനം പുനരാരംഭിച്ചത്. ഫെബ്രുവരി 19 വരെ ബാച്ച് അടിസ്ഥാനത്തില്‍ ഉച്ചവരെ ആയിരിക്കും അധ്യയനമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം പ്രീ-പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതിനുശേഷം ആദ്യമായാണ് പ്രീ-പ്രൈമറി ക്ലാസ്സുകള്‍ ഓഫ്ലൈനായി ആരംഭിക്കുന്നത്. ഓരോ ദിവസവും 50% കുട്ടികള്‍ ഉച്ചവരെ അധ്യയനം എന്ന നിലയിലാണ് പ്രീ-പ്രൈമറി ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്താകെ ഇന്ന് വരേണ്ടിയിരുന്നവരില്‍ 65% കുട്ടികളാണ് ക്ലാസ്സുകളില്‍ എത്തിച്ചേര്‍ന്നത്.

Read Also : പത്തിലെ മുഴുവന്‍ വിഷയങ്ങളും 10 മണിക്കൂറില്‍; ഫസ്റ്റ് ബെല്‍ ഓഡിയോ ബുക്ക് പുറത്തിറങ്ങി

ഫെബ്രുവരി 21 മുതല്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട് ഗവര്‍മെന്റ് മോഡല്‍ എച്ച്.എസ്.എല്‍. പി.എസിലെത്തിയ വിദ്യാഭ്യാസമന്ത്രി കുട്ടികളെ നേരില്‍ കണ്ട് സംസാരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അധ്യയനം മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: schools reopen, kerala, v shivkutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here