കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ.കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാർ 25000 രൂപയാണ് ആവശ്യപ്പെട്ടത്.
Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?
ആദ്യം പതിനായിരം രൂപ നൽകി പിന്നീട് 15000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു തുടർന്നാണ് ഈ വിവരം വിജിലൻസിനെ അറിയിച്ചത്. പുറത്ത് കാറിൽ വച്ച് പണം കൈമാറുന്നതിനിടയിൽ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടുകയായിരുന്നു.
Story Highlights: senior-clerk-caught-by-vigilance-while-taking-bribe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here